High court order about P.V Anwar's resort
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ റിസോര്‍ട്ടിലെ തടയണകള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഒരു മാസത്തിനകം പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ നാല് തടയണകള്‍ പൊളിച്ചുമാറ്റാനാണ് ഹൈക്കോടതി ഉത്തരവ്.
ഉടമസ്ഥന് പൊളിച്ചു മാറ്റിയില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന് തടയണകള്‍ പൊളിക്കാമെന്നും അതിനുള്ള ചെലവ് ഉടമസ്ഥരില്‍ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
നേരത്തെ തടയണകള്‍ പൊളിച്ചുമാറ്റാത്തതിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ കളക്ടര്‍ ഉത്തരവിടുകയും ഇതിനെതിരെ ഉടമസ്ഥര്‍ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. അതിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ്.
Keywords: High court, Order, P.V Anwar, Resort
COMMENTS