High court about ivory case against actor Mohanlal
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സമാന ആവശ്യം ഉന്നയിച്ച് നടന്‍ മോഹന്‍ലാലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ മോഹന്‍ലാലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച കോടതി കേസ് വീണ്ടും പരിഗണിക്കാന്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
Keywords: High court, Mohanlal, Ivory case


COMMENTS