Heavy rain in New Zealand
വെല്ലിങ്ടണ്‍: കനത്തമഴയെ തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തില്‍ ന്യൂസിലന്‍ഡില്‍ കനത്ത നാശനഷ്ടമാണുണ്ടായത്.
ഓക്ക്‌ലന്‍ഡിന്റെയും അപ്പര്‍ നോര്‍ത്ത് ഐലന്‍ഡിലെ മിക്ക പ്രദേശങ്ങളിലുമാണ് വന്‍ നാശനഷ്ടമുണ്ടായത്. ഇതേതുടര്‍ന്ന് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍ 4,50,000 ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു.
മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ നാലുപേര്‍ മരിച്ചു. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കുമായി വന്‍ നാശനഷ്ടമുണ്ടായി. നഗരത്തില്‍ വൈദ്യുതി വിതരണമടക്കം തടസ്സപ്പെട്ടിരിക്കുകയാണ്. നഗരത്തിലുടനീളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ദുരിതപ്രദേശങ്ങളില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Keywords: New Zealand, Heavy rain, 4 people dead
COMMENTS