Health minister visits EX CM Oommen Chandy
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്നതിനായി ഡോ.മഞ്ജുവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താന്‍ എത്തിയതെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്ക് മതിയായ ചികിത്സലഭിക്കുന്നില്ലെന്ന് കാട്ടി അദ്ദേഹത്തിന്റെ സഹോദരനടക്കമുള്ള അടുത്ത ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയ വിവരം പുറത്തുവന്നിരുന്നു. അദ്ദേഹത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മതിയായ ചികിത്സ നല്‍കണമെന്നതായിരുന്നു ആവശ്യം.
ഇതിനു പിന്നാലെ അദ്ദേഹത്തിനെ ചികിത്സിക്കുന്നുണ്ടെന്നു ബോധിപ്പിക്കുന്നതിനായി മകന്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിനെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ലൈവില്‍ അദ്ദേഹം വളരെയധികം ക്ഷീണിതനും ശബ്ദം പുറത്തുവരാത്ത അവസ്ഥയിലുമായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിനെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Keywords: Health minister, EX CM Oommen Chandy, Visit, Hospital
COMMENTS