Government process to find new DGP in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി. നിലവിലെ ഡി.ജി.പി അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.ഇതിനു മുന്നോടിയായി സാധ്യതാ പട്ടികയിലുള്ള എട്ടു മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരോട് താത്പര്യപത്രം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സി.ആര്‍.പി.എഫില്‍ ഡെപ്യൂട്ടേഷനിലുള്ള നിധിന്‍ അഗര്‍വാള്‍, എ.ഡി.ജി.പി പത്മകുമാര്‍, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ക്ക് ദര്‍വേസ് സാഹിബ്, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഹരിനാഥ് മിശ്ര, സപ്ലൈക്കോ എം.ഡി സഞ്ജീവ് കുമാര്‍ പട്‌ജോഷി, റാവഡാ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാര്‍, ബെവ്‌ക്കോ എം.ഡി ജോഗേഷ് ഗുപ്ത എന്നീ എട്ടുപേരാണ് അടുത്ത ഡി.ജി.പി സാധ്യതാ പട്ടികയിലുള്ളവര്‍.
ഇവരില്‍ താത്പര്യപ്പെടുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറും. ഇതില്‍ മൂന്നു പേരുടെ പേരുകള്‍ ഉന്നതതല സമിതി നിര്‍ദ്ദേശിക്കും. ഇതിലൊരാളെ മാര്‍ച്ച് മാസത്തിനു മുന്‍പായി മന്ത്രിസഭാ യോഗം ചേര്‍ന്ന് അടുത്ത ഡി.ജി.പിയായി തെരഞ്ഞെടുക്കും.
Keywords: DGP, Government, Process, March
COMMENTS