Government order about 4th saturday holiday
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ നാലാം ശനിയാഴ്ച അവധി നിര്‍ദ്ദേശത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. നേരത്തെ സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തെ യൂണിയനുകള്‍ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
എന്നാല്‍ സര്‍ക്കാരിനും ഈ തീരുമാനത്തില്‍ താത്പര്യമില്ലാത്തതിനാല്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. ജീവനക്കാരുടെ കാഷ്വല്‍ ലീവ് 20 ദിവസത്തില്‍ നിന്ന് 15 ആക്കിയും പ്രവര്‍ത്തന സമയം 10 മുതല്‍ 5.15 വരെയ ആക്കിയും നാലാം ശനിയാഴ്ച അവധിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ ലീവ് ദിവസം കുറയ്ക്കുന്നതിനെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തിരുന്നു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും എന്‍.ജി.ഒ യൂണിയനും രണ്ടു തീരുമാനത്തിനെയും എതിര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് നാലാം ശനിയാഴ്ച അവധിയെന്നുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.
Keywords: Government, 4th saturday holiday, Proposal, Quit
COMMENTS