Finance minister about Kerala budget
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ ഇന്നും സഭ പ്രക്ഷുബ്ധം. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് നടപടി.
കനത്ത സുരക്ഷയിലാണ് ധനമന്ത്രി സഭയിലെത്തിയത്. ഇന്ധന സെസിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് എം.എല്‍.എമാര്‍ നടന്നാണ് ഇന്ന് നിയമസഭയിലെത്തിയത്.
അതേസമയം കുറയ്ക്കാന്‍ വേണ്ടിയല്ല സംസ്ഥാനത്ത് ഇന്ധന സെസ് കൂട്ടിയതെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ബജറ്റ് തീരുമാനത്തിനെതിരെ ഇത്തരത്തിലുള്ള സമരം അസാധാരാണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Budget, Finance minister. Opposition
COMMENTS