Finance minister about budget
തിരുവനന്തപുരം: ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്തെത്തി. സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ താത്പര്യം കൊണ്ടല്ല സെസ് ഏര്‍പ്പെടുത്തിയതെന്നും സംസ്ഥാന താത്പര്യമാണ് പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷവും മാധ്യമങ്ങളും ഇത്രകണ്ട് സര്‍ക്കാരിനെ ആക്രമിക്കണോയെന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തിന്റെ തനത് വരുമാനം വര്‍ദ്ധിച്ച് 26000 കോടിയായത് അഭിമാനകരമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. നികുതി കുടിശിക പിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അഞ്ചു വര്‍ഷത്തിലേറെയായി 7100 കോടിരൂപയോളം 12 വകുപ്പുകള്‍ പിരിച്ചെടുക്കാനുണ്ടെന്നും നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാടുന്നതായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്.
Keywords: Finance minister, Budget, CAG report
COMMENTS