Earthquake in Turkey
ഇസ്താബുള്‍: തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ശക്തമായ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കി, സിറിയ അതിര്‍ത്തി മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ 516ഓളം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.8 ആണ് തീവ്രത രേഖപ്പെടുത്തിയത്.
നിരവധി കെട്ടിടങ്ങള്‍ നിലംപരിശായി, ധാരാളും ആളുകള്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.17 നാണ് അപടമുണ്ടായത്. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടി. ആളുകള്‍ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
ആദ്യ ഭൂചലനത്തിനുശേഷം ആറു തുടര്‍ചലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം കനത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Keywords: Turkey, Earthquake, Morethan 500 people dead
COMMENTS