Director Priyadarshan about historical film
ചെന്നൈ: ചരിത്ര സിനിമകള്‍ ഇനി ചെയ്യില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ചരിത്ര സിനിമ എടുത്ത് കൈപൊള്ളിയതിനാലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മരക്കാറില്‍ കൈ മാത്രമല്ല ദേഹം മുഴുവന്‍ പൊള്ളിയെന്നും ചരിത്ര സംഭവങ്ങളില്‍ ഏതു വിശ്വസിക്കുമെന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.
താന്‍ ആളുകളെ രസിപ്പിക്കാന്‍ വേണ്ടി സിനിമയെടുക്കുന്നയാളാണെന്നും മറ്റുള്ള സിനിമകള്‍ ആഗ്രഹത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അഭിനേതാക്കള്‍ അഭിനയിക്കുന്നതിനു പകരം പെരുമാറുന്നതാണ് ഇഷ്ടമെന്നു പറഞ്ഞ പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
Keywords: Priyadarshan, Historical film, Social media
COMMENTS