Dialysis equipments sent by Rahul Gandhi sent back
മലപ്പുറം: വണ്ടൂര്‍ താലൂക്ക് ആശുപത്രിക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്കിയ ഡയാലിസിസ് ഉപകരണങ്ങള്‍ മടക്കി അയച്ചു. ഒരാഴ്ച മുന്‍പ് ആശുപത്രിയിലെത്തിച്ച 35 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇറക്കാതെ മടക്കി അയച്ചത്.
ഉപകരണങ്ങള്‍ സൂക്ഷിക്കാനാവശ്യമായ സൗകര്യങ്ങളില്ല, ഉപകരണങ്ങള്‍ പൂര്‍ണ്ണമായും എത്തിയില്ല തുടങ്ങിയ കാരണങ്ങളാണ് മെഡിക്കല്‍ ഓഫീസര്‍ ഉപകരണങ്ങള്‍ തിരിച്ചയയ്ക്കാനായി പറഞ്ഞത്. തിരിച്ചുപോയശേഷമാണ് ജയാലിസിസ് ഉപകരണങ്ങളാണ് അതെന്ന് ആശുപത്രി അധികൃതര്‍ അറിഞ്ഞത്.
നിലവില്‍ വടകരയിലുള്ള ലോറി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതേസമയം മെഡിക്കല്‍ ഓഫീസറാണ് ഉപകരണങ്ങള്‍ തിരിച്ചയച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Keywords: Rahul Gandhi, Dialysis equipments, Medical officer
COMMENTS