Cyclone Gabriel hits in New Zealand
ന്യൂസിലാന്‍ഡ്: ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗബ്രിയേല്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. വടക്കന്‍ ദ്വീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
നോര്‍ത്ത്‌ലാന്‍ഡ്, ഓക്ക്‌ലാന്‍ഡ്, തൈരാവിത്തി, ബേ ഓഫ് പ്ലെന്റി, വൈകാറ്റോ, ഹോക്‌സ് ബേ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചിരിക്കുന്നത്. ശക്തമായും കാറ്റും മഴയും വെള്ളപ്പൊക്കവും കാരണം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഇവിടേക്കുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.
Keywords: New Zealand, Cyclone, Gabriel


COMMENTS