Cremation of actress Subi Suresh today
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്നു വൈകിട്ട് കൊച്ചി ചേരാനെല്ലൂരില്‍ നടക്കും. ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ടു മണിയോടെ നടിയുടെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചു.
പത്തു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് സംസ്‌കാരം നടക്കും.
ഏറെ നാളുകളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുബി. കഴിഞ്ഞ 20 ദിവസത്തിലധികമായി ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ സ്ഥിതി ഗുരുതരമാകുകയും മരണമടയുകയുമായിരുന്നു. സുബിയുടെ അകാലത്തിലുള്ള വിടവാങ്ങലിലുള്ള ഞെട്ടലിലാണ് സിനിമാ ലോകം.
Keywords: Cremation, Subi Suresh, Today Evening
COMMENTS