CPM Kannur Rally
കണ്ണൂര്‍: സി.പി.എം പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ക്ക് ഭീഷണി. കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്ത് മെമ്പര്‍ സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി സന്ദേശമയച്ചത്. തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് പഞ്ചായത്ത് മെമ്പറിന്റെ ഭീഷണി സന്ദേശം വന്നിരിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജാഥയില്‍ പങ്കെടുക്കാന്‍ പറ്റാത്തവരുണ്ടെങ്കില്‍ അറിയിക്കണമെന്നും അവരുടെ അടുത്ത പണിയുടെ കാര്യം ചിന്തിക്കാമെന്നുമായിരുന്നു ഭീഷണി. സന്ദേശം തന്റേതാണെന്ന് സുചിത്ര സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ നിന്നൊക്കെ സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നത് പാര്‍ട്ടി ജാഥകള്‍ക്ക് ആളെ കൂട്ടുന്നത് ഇത്തരം ഭീഷണികളിലൂടെയാണെന്നാണ്.
Keywords: CPM, Rally, Kannur, Workers, Threaten
COMMENTS