Pawan Khera deplaned from flight
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്നും പുറത്താക്കി. പുറത്താക്കിയ ഉടന്‍ തന്നെ ഖേരയെ അസം പൊലീസ് അറസ്റ്റ് ചെയ്തു.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി റായ്പുരിലേക്കു പോകാനായി മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പവന്‍ ഖേരയെ ചെക് ഇന്‍ ചെയ്തതിനു ശേഷമാണ് അധികൃതര്‍ ഇറക്കിവിട്ടത്. ഇതേതുടര്‍ന്ന് അന്‍പതോളം വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന്റെ പേരില്‍ പവന്‍ ഖേരയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ യാത്രചെയ്യാന്‍ അനുവദിക്കാനാവില്ലെന്നാണ് അധികൃതരുടെ വാദം.
അതേസമയം ഈ വിഷയം ശിവസേനയുടെ കേസ് വാദിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവും അഡ്വക്കേറ്റുമായ അഭിഷേക് സിംഗ്വി സുപ്രീംകോടതിയില്‍ ഉന്നയിച്ചു. ഉടന്‍ തന്നെ ഈ വിഷയം കോടതി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
COMMENTS