Collector's report about Konni taluk office issue
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി ജില്ലാ കളക്ടര്‍.
ജീവനക്കാര്‍ ഔദ്യോഗികമായി അവധി എടുത്താണ് ഉല്ലാസയാത്രയ്ക്ക് പോയതെന്ന് കണ്ടെത്തിയതായാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് കോന്നി കളക്ടര്‍ ദിവ്യ എസ് അയ്യര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഈ കൂട്ട അവധി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം കോന്നി താലൂക്ക് ഓഫീസിലെ ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ടുണ്ട്.
ഇന്നു ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കുമെന്നാണ് സൂചന.
Keywords: Konni taluk office, Collector, Report
COMMENTS