എം രാഖി വാഷിംഗ്ടണ്‍ : അറ്റ്ലാന്റിക് തീരത്ത് ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് പെന്റഗണിനെ ബൈഡന് ഭരണകൂടം അഭിനന്ദിച്ചതിനു പിന്നാലെ തക്കതായ ...
എം രാഖി
വാഷിംഗ്ടണ്‍ : അറ്റ്ലാന്റിക് തീരത്ത് ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് പെന്റഗണിനെ ബൈഡന് ഭരണകൂടം അഭിനന്ദിച്ചതിനു പിന്നാലെ തക്കതായ തിരിച്ചടി നല്കുമെന്നു ചൈനയുടെ താക്കീത്.
സംഭവത്തില്‍ 'കടുത്ത അതൃപ്തി' പ്രകടിപ്പിച്ചുകൊണ്ടാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തെക്കുകിഴക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയുടെ തീരത്തിനടത്തുവച്ചാണ് എഫ് -22 വിമാനത്തില്‍ നിന്ന് മിസൈല്‍ തൊടുത്ത് ബലൂണ്‍ കടലില്‍ വീഴ്ത്തിയത്.
മൂന്നു ബസ്സുകളുടെ വലിപ്പമുള്ള ബലൂണ്‍ 14 മീറ്റര്‍ മാത്രം ആഴമുള്ള സമുദ്ര പ്രദേശത്താണ് വീണതെന്നു പെന്റഗണ്‍ വക്താവ് പറഞ്ഞു.
അമേരിക്കയുടെ പരമാധികാരം ലംഘിക്കാന്‍ ചൈന മനപ്പൂര്‍വം അയച്ചതാണ് ബലൂണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
അമേരിക്ക കാട്ടിയത് അമിതാവേശമാണെന്നും സിവിലിയന്‍ ഉപകരണമായിരുന്നു ബലൂണെന്നും അതു തകര്‍ത്തതിനു തിരിച്ചടിയുണ്ടാവുമെന്നും
ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അമേരിക്ക ഗുരുതരമായി ലംഘിച്ചുവെന്നും ചൈന ആരോപിച്ചു.
മിസൈല്‍ ഏറ്റ ബലൂണ്‍ വെളുത്ത പുകയോടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
'അവര്‍ അത് വിജയകരമായി നീക്കം ചെയ്തു. കൃത്യം നിറവേറ്റിയ വൈമാനികരെ അഭിനന്ദിക്കുന്നു,' യു എസ് പ്രസിഡന്റ് ജോ ബൈഡന് മേരിലാന്‍ഡില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈന സന്ദര്‍ശനത്തിനു പുറപ്പെടാനിരിക്കെയാണ് ബലൂണ്‍ വിവാദമുണ്ടായത്. തുടര്‍ന്ന ്അദ്ദേഹം യാത്ര മാറ്റിവച്ചിരുന്നു.
ബലൂണിന്റെ ഉത്തരവാദിത്വം ആദ്യം നിഷേധിച്ച ചൈന, പിന്നീട് അത് കാലാവസ്ഥാ പഠനത്തിന് അയച്ചതാണെന്നു പറഞ്ഞിരുന്നു. ചാര ബലൂണ്‍ ആണെന്ന നിലപാടിലാണ് അമേരിക്ക.
ജനുവരി 28 ന് അലാസ്കയ്ക്ക് മുകളിലാണ് ബലൂണ്‍ ആദ്യമായി യുഎസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതെന്ന് പെന്റഗണ്‍ അധികൃതര്‍ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, കാനഡയ്ക്ക് മുകളിലൂടെ പറക്കുകയും ദിവസങ്ങള്‍ക്കു ശേഷം ബലൂണ്‍ മേരിക്കയിലേക്ക് മടങ്ങുകയുമായിരുന്നു.
സമീപകാല ചരിത്രത്തില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ മൂന്ന് ബലൂണുകളും ബൈഡന് ഭരണകൂടത്തിന്റെ കാലത്ത് മറ്റൊന്നും ഇതുപോലെ അമേരിക്കന്ആകാശത്ത് കണ്ടിരുന്നു.ച്ചിടാന്‍ ബുധനാഴ്ച ഉത്തരവിട്ടതായി ബിഡന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. തന്ത്രപ്രധാന എയര്‍ബേസുകളും മൊണ്ടാന സംസ്ഥാനത്തിനു മുകളിലൂടെ ബലൂണ്‍ പറന്നതാണ് അമേരിക്കയെ വിറളി പിടിപ്പിച്ചത്.
സംശയിക്കപ്പെടുന്ന മറ്റൊരു ചൈനീസ് ചാര ബലൂണ്‍ ലാറ്റിനമേരിക്കയില്‍ കണ്ടതായും പെന്റഗണ്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
Summary: After the Biden administration congratulated the Pentagon for shooting down a Chinese spy balloon on the Atlantic coast, China warned that it would give a suitable response. China has issued a warning expressing 'deep dissatisfaction' over the incident.
COMMENTS