The Chief Minister rejected the Administrative Reforms Commission's recommendation to give the fourth Saturday holiday to govt employees in Kerala
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കണമെന്ന ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ മുഖ്യമന്ത്രി നിരാകരിച്ചു.
നാലാം ശനിയാഴ്ച അവധി നല്കുന്നതിനു സര്‍ക്കാര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ ജീവനക്കാര്‍ അംഗീകരിക്കാത്തതിനാലാണ് മുഖ്യമന്ത്രി ഈ നിലപാടെടുത്തത്.
ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഫയല്‍ മഖ്യമന്ത്രിക്ക് കൈമാറി.
നാലം ശനി അവധി നല്കണമെങ്കില്‍ നിലവിലുള്ള ശമ്പളത്തോടെയുള്ള അവധി 20 ദിവസത്തില്‍ നിന്നു 15 ആക്കി കുറക്കുക, പ്രതിദിന പ്രവര്‍ത്തന സമയം രാവിലെ 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
ഇതിനെ ഇടതു സംഘടകള്‍ ശക്തിയുക്തം എതിര്‍ത്തു. ഇതോടെ, നാലാം ശനി അവധി വേണ്ടെന്നും നടപ്പു രീതി തുടര്‍ന്നാല്‍ മതിയെന്നും മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.
COMMENTS