Central government order about first std. admission
ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ പ്രായപരിധി ആറു വയസ്സാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
നേരത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, സന്നദ്ധസംഘടനകള്‍ തുടങ്ങിയ പ്രീസ്‌കൂള്‍ സെന്ററുകളില്‍ മൂന്നു വര്‍ഷത്തെ പഠനം നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം വന്നിരുന്നു.
ഇതുറപ്പിക്കാനാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായപരിധി ആറുവയസ്സാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്.
Keywords: First std. admission, Central government, 6 years
COMMENTS