Central govenment budjet in loksabha
ന്യൂഡല്‍ഹി: ലോക്സഭയില്‍ രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റവതരണം ആരംഭിച്ചു. ലോകത്ത് അതിവേഗം കുതിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
വ്യവസായ രംഗത്ത് നവീകരിക്കപ്പെട്ട രാജ്യമായി ഇന്ത്യമാറിയെന്നും രാജ്യം ശരിയായ ദിശയില്‍ മുന്നേറുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. അടുത്ത മൂന്നു വര്‍ഷത്തെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്നും ധനമന്ത്രി അവകാശപ്പെട്ടു.
ബജറ്റില്‍ രാജ്യത്തെ ഗതാഗതമേഖലയ്ക്ക് 75000 കോടി അനുവദിച്ചു. റെയിവേ വികസനത്തിന് മാത്രമായി 2.4 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. രാജ്യത്ത് കൂടുതല്‍ മേഖലയില്‍ വന്ദേഭാരത് തുടങ്ങുന്നതിനായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില വര്‍ദ്ധിക്കും. കാര്‍ഷിക വായ്പ 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കും. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്കുള്ള പരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്തി. അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ 13 ശതമാനമാക്കി കുറയ്ക്കും.
50 സ്ഥലങ്ങളില്‍ `ദേഖോ അപ്നാ ദേശ്' എന്ന പേരില്‍ പ്രത്യേക വിനോദ സഞ്ചാര വികസന പദ്ധതി ആരംഭിക്കും. ആദിവാസി വികസനത്തിന് 15,000 കോടി വിലയിരുത്തി. 5ജി അനുബന്ധ ആപ്പുകളുടെ വികസനത്തിനായി 100 ലാബുകള്‍ വരും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും.
ഹരിതോര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കും. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും സാര്‍വത്രിക ഐ.ഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കും. 2023 - 24സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. അങ്ങനെ നീളുന്നു ബജറ്റവതരണം.
Keywords: Central govenment, Budjet, Loksabha, Nirmala Sitharaman
COMMENTS