Bombay sisters C.Lalitha passes away
ചെന്നൈ: കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ ബോംബെ സിസ്റ്റേര്‍സില്‍ ഒരാളായ സി.ലളിത (85) അന്തരിച്ചു. ചൊവ്വാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കര്‍ണാടക സംഗീത ലോകത്ത് 1963 മുതല്‍ പ്രശസ്തരാണ് ബോംബെ സിസ്റ്റേര്‍സ് എന്ന് അറിയപ്പെടുന്ന സി.ലളിതയും സി.സരോജവും.
ഇവരുടെ ഒരു കച്ചേരിക്ക് ശേഷം ഒരു സ്വാമി ബോംബെ സിസ്റ്റേര്‍സ് എന്ന് വിളിച്ച് ആശീര്‍വദിച്ചതിന് ശേഷം ഇരുവരും ആ പേര് ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. 2020 ല്‍ ഇരുവരെയും രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ശങ്കരാചാര്യ സ്‌തോത്രങ്ങള്‍ അടക്കം നിരവധി ആല്‍ബങ്ങള്‍ ഇവരുടേതായുണ്ട്. തമിഴ്, സംസ്‌കൃതം, കന്നഡ, തെലുഗു, ഹിന്ദി, മറാഠി ഭാഷകളിലെല്ലാം അല്‍ബങ്ങളിറക്കിയിട്ടുണ്ട്.
Keywords: C.Lalitha, Bombay sisters, Chennai, Passes away
COMMENTS