Sonu Nigam attacked at Mumbai event
മുംബൈ: സംഗീത പരിപാടിക്കിടെ ഗായകന്‍ സോനു നിഗത്തിന് നേരെ ആക്രമണം. മുംബൈയിലെ ചെമ്പൂരില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് സോനു നിഗത്തിന് നേരെ ആക്രമണമുണ്ടായത്. സ്ഥലം എം.എല്‍.എയുടെ മകന്‍ ഗായകനെ വേദിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.
പരിപാടിക്കിടെ സെല്‍ഫിയെടുക്കണമെന്നാവശ്യപ്പെട്ടെത്തിയ എം.എല്‍.എയുടെ മകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതില്‍ പ്രകോപിതനായാണ് ആക്രമണം. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് സോനു നിഗവും സഹോദരനും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സോനു നിഗം പൊലീസില്‍ പരാതി നല്‍കി.
Keywords: Sonu Nigam, Attack, Mumbai, Event
COMMENTS