All buses will have cameras before february 28
കൊച്ചി: സംസ്ഥാനത്ത് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനായി ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബസുകളുടെ മരണപ്പാച്ചിലിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് ഗതാഗതമന്ത്രി ഇന്നു യോഗം വിളിച്ചത്.
ഈ മാസം 28 ന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ബസിന്റെ അകവശവും മുന്‍ഭാഗത്തെ റോഡും കാണത്തക്ക വിധത്തില്‍ ക്യാമറ ഘടിപ്പിക്കാനാണ് നിര്‍ദ്ദേശം. ഇതിനു ചെലവാകുന്ന തുകയുടെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും.
മാത്രമല്ല ഓരോ ബസുകളും നിയമവിധേയമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കാന്‍ ഓരോ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കാനും തീരുമാനിച്ചു. ഇതോടെ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാല്‍ ഇനി മുതല്‍ ആ ഉദ്യോഗസ്ഥന്‍ കൂടി ഉത്തരവാദിയായിരിക്കും.
ഡ്രൈവര്‍മാരുടെ ലൈസന്‍സ് കോപ്പി അടക്കമുള്ള വിവരങ്ങള്‍ ബസുടമകള്‍ ഗതാഗത വകുപ്പിനെ അറിയിക്കണമെന്നും ബസ് ജീവനക്കാര്‍ക്ക് ആറു മാസത്തിലൊരിക്കല്‍ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നല്‍കണമെന്നും യോഗത്തില്‍ തീരുമാനമായി.
Keywords: Bus, camera, February 28
COMMENTS