Akash Thillankery & Jijo Thillankery under arrest on Kappa charges
കണ്ണൂര്‍: സ്വര്‍ണ്ണകള്ളക്കടത്ത് കേസ് പ്രതിയും സി.പി.എമ്മിന്റെ മുന്നണി പോരാളിയുമായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആകാശ് തില്ലങ്കേരിയെയും സുഹത്ത് ജിജോ തില്ലങ്കേരിയുമാണ് കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.
ആറു മാസത്തേക്ക് ഇവരെ കരുതല്‍ തടങ്കലില്‍ വയ്ക്കും. ആകാശിനെതിരെ 14 ക്രിമിനല്‍ കേസുകളും ജിജോയ്‌ക്കെതിരെ 23 കേസുകളുമാണുള്ളത്. ഇരുവരും സമൂഹത്തിന് ഭീഷണിയാകുമെന്ന വിലയിരുത്തലില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടറുടേതാണ് നടപടി.
Keywords: Kappa, Akash Thillankery & Jijo Thillankery, Arrest, DGP, Collector
COMMENTS