Again governor is against government
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണപരമായ കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കാണെന്നും പകരം മന്ത്രിമാരെ അയയ്ക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകായുക്ത അടക്കമുള്ള ബില്ലില്‍ ഒപ്പിടുന്നത് മന്ത്രിമാരുടെ വിശദീകരണം വിലയിരുത്തിയ ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത നിയമ ഭേദഗതി, ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കുക തുടങ്ങി എട്ടു ബില്ലുകളാണ് ഗവര്‍ണറുടെ മുന്പിലുള്ളത്.
മുത്തലാഖ് നിയമം വിവേചനപരമാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം പുതിയ രാഷ്ട്രീയ സഖ്യത്തിനു വേണ്ടിയാകാമെന്നും വിഷയത്തില്‍ ഇടതു പാര്‍ട്ടികളുടേത് ഇ.എം.എസിന്റേതിന് വ്യത്യസ്തമായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Governor, Chief minister, Bill, Sign
COMMENTS