Actress Vaishnavi Venugopal got married
കൊച്ചി: നടിയും മോഡലുമായ വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി. അടുത്ത സുഹൃത്ത് രാഘവ് നന്ദകുമാറാണ് വരന്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
സംവിധായകന്‍ ജയരാജ്, നടിമാരായ അര്‍ച്ചന കവി, ഗായത്രി അശോക്, രവീണ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തെത്തുന്നത്.
തുടര്‍ന്ന് ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍, ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മോഡലിങ് രംഗത്തും വൈഷ്ണവി സജീവമാണ്.
Keywords: Vaishnavi Venugopal, Raghav Nandakumar, Marriage


COMMENTS