Khusbu nominated as member of national commission for women
ന്യൂഡല്‍ഹി: നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. മൂന്നു വര്‍ഷത്തെ കാലാവധിയിലാണ് ഖുശ്ബു അടക്കം മൂന്നു പേരെ ദേശീയ വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി, മേഘാലയയില്‍ നിന്നുള്ള ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് മറ്റു രണ്ടുപേര്‍.
ഡി.എം.കെയിലൂടെയാണ് ഖുശ്ബു രാഷ്ട്രീയരംഗത്തെത്തുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരുകയും അവിടെ നിന്നും ബി.ജെ.പിയിലേക്ക് കുടിയേറുകയുമായിരുന്നു. നിലവില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗമാണ് ഖുശ്ബു.
Keywords: Khusbu, Member of national commission for women, BJP
COMMENTS