Actress attacked case
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദിലീപ് തനിക്കെതിരായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ നിന്ന് പ്രോസിക്യൂഷനെ തടയുകയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
കഴിഞ്ഞ ദിവസം മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഇതിനു മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡ് അടക്കമുള്ള തെളിവുകളും പ്രതി നശിപ്പിച്ചതടക്കം തെളിയിക്കാനായി മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള നാലു സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് ആവശ്യമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
COMMENTS