Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും. സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റെ തന്നെയാണോയെന്ന് ഉറപ്പിക്കാനാണ് പ്രോസിക്യൂഷന് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വിസ്താരത്തിന് ഹാജരാകാന്‍ മഞ്ജുവിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മഞ്ജു അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നീളുകയായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ട നാലു സാക്ഷികളെയും വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
Keywords: Actress attacked case, Manju Warrier, Re - examining, Today
COMMENTS