Actress Aparna Vinod weds Rinilraj
കോഴിക്കോട്: നടി അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനില്‍ രാജാണ് വരന്‍. കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
പ്രിയനന്ദനന്‍ സംവിധാനം ചെയ്ത `ഞാന്‍ നിന്നോടുകൂടെയുണ്ട്' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അപര്‍ണ വിനോദ്.
പിന്നീട് കോഹിനൂറില്‍ ആസിഫ് അലിയുടെ നായകയായി. ഇതില്‍ ഇവര്‍ അഭിനയിച്ച `ഹേമന്തമെന്‍ കൈക്കുമ്പിളില്‍' എന്ന ഗാനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തമിഴില്‍ വിജയ് ചിത്രം ഭൈരവയിലും നടന്‍ ഭരതിനൊപ്പം നടുവന്‍ എന്ന ചിത്രത്തിലും തിളങ്ങിയ നടിയാണ് അപര്‍ണ.
Keywords: Aparna Vinod, Marriagr, Rinilraj
COMMENTS