Actor Kalady Jayan passes away
തിരുവനന്തപുരം:നടന്‍ കാലടി ജയന്‍ (72) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് നാലു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
നാടകം, സീരിയല്‍, സിനിമ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് കാലടി ജയന്‍. സീരിയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്യം നിസ്സാരം, ദേവരാഗം, സൂര്യപുത്രി, ഓര്‍മ തുടങ്ങിയ സീരിയലുകളുടെ നിര്‍മ്മാതാവാണ്.
60 ല്‍പരം സിനിമകളില്‍ കാലടി ജയന്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
Keywords: Kalady Jayan, Actor, Director, Passes away
COMMENTS