Actor Hareesh Peradi about CM's black flag issue
കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കറുത്ത വസ്ത്രവും മാസ്‌കും നിരോധിച്ചുകൊണ്ടുള്ള നിര്‍ദ്ദേശത്തിനെതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
`കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങള്‍ ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാ'മെന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജിലാണ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ വിചിത്രമായ നിര്‍ദ്ദേശം നല്‍കിയത്.
പരിപാടിയിലെത്തുന്ന ആളുകളെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് അകത്തു കടത്തുന്നത്. മാത്രമല്ല ഇതിന്റെ ഭാഗമായി കെ.എസ്.യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഇത്തരത്തിലുള്ള പ്രവൃത്തിക്കെതിരെ സംസ്ഥാനത്തുടനീളം കടുത്ത ജനരോഷമാണ് ഉയരുന്നത്.
Keywords: Hareesh Peradi, CM, Black issue, Kozhikode
COMMENTS