V.D Satheesan about Saji Cheriyan issue
തിരുവനന്തപുരം: പ്രതിപക്ഷം നാളത്തെ സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് സജി ചെറിയാന്‍ രാജിവച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
രാജിവച്ച സാഹചര്യം അതുപോലെ തന്നെ നിലനില്‍ക്കുകയാണെന്നും അതിനാല്‍ വീണ്ടും മന്ത്രിയാകുന്നത് ഏതടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തീരുമാനം തികച്ചും അധാര്‍മ്മികമാണെന്നും ഇതിലൂടെ സി.പി.എം ആര്‍.എസ്.എസിന്റെ ലൈന്‍ തന്നെയാണെന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Saji Cheriyan, Oath, CPM
COMMENTS