V.D Satheesan about CPM leaders in drug case
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആലപ്പുഴയില്‍ സി.പി.എം നേതാവിന്റെ വാഹനത്തില്‍ നിന്നും കോടികള്‍ വിലവരുന്ന ലഹരിവസ്തുക്കള്‍ പിടികൂടിയ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് തന്റെ ആരോപണം അടിവരയിട്ടു പറയുന്നത്.
ആലപ്പുഴയില്‍ അറസ്റ്റിലായവരെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരാണെന്നതില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ആരാഞ്ഞു. സര്‍ക്കാര്‍ ഒരുവശത്ത് കോടികള്‍ മുടക്കി ലഹരി വിരുദ്ധ ക്യാപെയ്‌നുകള്‍ നടത്തുമ്പോള്‍ മറുവശത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ലഹരി മാഫിയകളാകുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും അവര്‍ക്ക് രാഷ്ട്രീയപിന്തുണ നല്‍കരുതെന്നും നിയമസഭയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, CPM leaders, Drug case
COMMENTS