US about BBC documentary
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററിയെക്കുറിച്ചുള്ള പ്രതികരണവുമായി യു.എസ്. ഏതു രാജ്യത്തായാലും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് യു.എസ് വക്താവ് നേഡ് പ്രൈസ് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ അമേരിക്ക ഊന്നല്‍ നല്‍കുമെന്നും അതു തന്നെയാണ് ലോകത്തെ എല്ലാരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അമേരിക്കയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധത്തിലും ഇതു തന്നെയാണ് ബാധകമാകുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിബിസി ഡോക്യുമെന്ററി കണ്ടില്ലെന്നും ഊര്‍ജ്ജസ്വലമായ രണ്ടു ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും യു.എസും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് തനിക്കറിയാമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: US, BBC Documentary, Media
COMMENTS