Two wheeler license for Manju Warrier
കൊച്ചി: നടി മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് എടുത്തു. എറണാകുളം കാക്കനാട് ആര്‍.ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. നേരത്തെ കാര്‍ ലൈസന്‍സ് നടി എടുത്തിരുന്നു. തനിയെ കാറോടിച്ച് അവര്‍ പലയിടങ്ങളിലും വന്നിറങ്ങുന്നത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
എന്നാലിപ്പോള്‍ തമിഴ് നടന്‍ അജിത്തിനൊപ്പം അഭിനയിച്ച തുനിവ് എന്ന ചിത്രത്തിനു ശേഷമാണ് മഞ്ജു ടുവീലര്‍ ലൈസന്‍സ് എടുക്കണമെന്ന് തീരുമാനിച്ചത്.
ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് സവാരി നടത്തിയിരുന്നു. അതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന് ചില അഭിമുഖങ്ങളില്‍ താരം പറഞ്ഞിരുന്നു.
അതിന്റെ മുന്നോടിയായാണ് ഇപ്പോഴത്തെ ടുവീലര്‍ ലൈസന്‍സെടുക്കല്‍. ആയിഷ എന്ന ചിത്രമാണ് താരത്തിന്റേതായി അടുത്തിറങ്ങാനിരിക്കുന്ന മലയാള സിനിമ. അതിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കിടയിലാണ് താരം ലൈസന്‍സ് ടെസ്റ്റിനായെത്തിയത്.
Keywords: Manju Warrier, Two wheeler license, Passed, Kochi
COMMENTS