Two drunk passesngers arrested in indigo flight
പട്‌ന: ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് കയറിയ രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍. ഡല്‍ഹി - പട്‌ന വിമാനത്തിലാണ് സംഭവം. മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ കയറുകയും വീണ്ടും മദ്യപിക്കുകയും ചെയ്ത യാത്രക്കാരാണ് അറസ്റ്റിലായത്. ആഭ്യന്തര സര്‍വീസുകളില്‍ മദ്യം നിരോധിച്ചിരിക്കുകയാണ്.
ഡല്‍ഹിയില്‍ നിന്ന് മദ്യപിച്ച ഇവര്‍ വിമാനത്തില്‍ കയറിയ ശേഷം വീണ്ടും മദ്യപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ജീവനക്കാര്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോളറെ വിവരമറിയിക്കുകയും വിമാനം പട്‌നയില്‍ ഇറങ്ങിയപ്പോള്‍ സി.ഐ.എസ്.എഫ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Indigo, Drunk passengers, Arrest, CISF
COMMENTS