Twin blasts in Jammu Kasmir
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇരട്ട സ്‌ഫോടനം. ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമ്മുവിലെ നര്‍വാളിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച രാത്രി 7.30 യോടെയാണ് സ്‌ഫോടനം.
പൂഞ്ചില്‍ ഒരു എം.എല്‍.എയുടെ വീട്ടിലും സ്‌ഫോടനമുണ്ടായി. വീടിനു കേടുപാടുണ്ടായെങ്കിലും ആളപായമില്ല. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
നേരത്തെ ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാറില്‍ യാത്ര ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഇരട്ട സ്‌ഫോടനമുണ്ടായിരിക്കുന്നത്.
Keywords: Jammu Kasmir, Twin blasts, 6 people injured
COMMENTS