Telugu actor Sudheer Varma passes away
ഹൈദരാബാദ്: തെലുങ്ക് നടന് സുധീര്‍ വര്‍മ (33) നിര്യാതനായി. നടനെ ഈ മാസം 18 ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. നീക്കു നാക്കു ഡാഷ് ഡാഷ്, കുന്ദനപ്പു ബൊമ്മ, സെക്കന്റ് ഹാന്‍ഡ് എന്നിവയാണ് സുധീര്‍ വര്‍മയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
Keywords: Sudheer Varma, Telugu actor, Suicide
COMMENTS