Stunt master Judo Rathnam passed away
ചെന്നൈ: പഴയകാല സംഘട്ടന സംവിധായകന്‍ ജൂഡോ രത്‌നം (93) അന്തരിച്ചു. 1500 ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചതിന് 2013 അദ്ദേഹം ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 40 ലധികം സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജയലളിത, വിജയകാന്ത്, അര്‍ജുന്‍, അജിത്ത്, വിജയ് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിന്ദൂര സന്ധ്യയ്ക്ക് മൗനം, രക്തം, മൈനാകം തുടങ്ങിയവയാണ് അദ്ദേഹം പ്രവര്‍ത്തിച്ച മലാളം സിനിമകള്‍.
Keywords: Judo Rathnam, Stunt master, Passes away
COMMENTS