Show cause notice for the student
കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.
നേരത്തെ സംഭവം വിവാദമായതോടെ കോളേജ് വിദ്യാര്‍ത്ഥിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ കോളേജ് യൂണിയന്‍ പരിപാടിയുടെ ആവേശത്തിനിടെ സംഭവിച്ചുപോയതെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി.
ഇത് തൃപ്തികരമല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. മാത്രമല്ല സംഭവത്തിനെതിരെ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അവര്‍ സോഷ്യല്‍ മീഡിയയിലടക്കം നിര്‍വ്യാജം ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോളേജിന്റെ നടപടി.
നടിക്ക് പൂവ് നല്‍കുന്നതിനായി സ്‌റ്റേജിലെത്തിയ വിദ്യാര്‍ത്ഥി അവരുടെ കൈയില്‍ കയറി പിടിക്കുകയും തോളില്‍ കൈയിട്ട് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
വിഷയം സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുകയും നടിയും തനിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്ന് കോളേജ് ഇടപെടുകയുമായിരുന്നു.
തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
Keywords: Aparna Balamurali, Student, College, Show cause notice
COMMENTS