School bus accident at Kollam
കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്. കൊല്ലം ഉമയനല്ലൂരില്‍ വച്ച് മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇന്നു രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ബസ് അമിത വേഗത്തിലായതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Keywords: School bus accident, Kollam, Today, Injured
 

 
							     
							     
							     
							    
 
 
 
 
 
COMMENTS