Saji Cheriyan back to cabinet - oath tomorrow
തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്. ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ ഇതു സംബന്ധിച്ചുള്ള ശുപാര്‍ശ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നെങ്കിലും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നു.
അതിനു ശേഷമാണ് ഇപ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചത്. ഭരണഘടനാവിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് 2022 ജൂലായ് 3 നാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.
ഇതേതുടര്‍ന്ന് ഈ വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് സിപി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Saji Cheriyan, Oath, Tomorrow
COMMENTS