Russian missile attack on Ukraine; 11 people killed
കീവ്: യുക്രെയിനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ 35 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 55 മിസൈലുകള്‍ റഷ്യ തൊടുത്തുവെന്നും അതില്‍ 47 എണ്ണത്തോളം തങ്ങള്‍ തടഞ്ഞുവെന്നും യുക്രെയിന്‍ അവകാശപ്പെട്ടു.
യുക്രെയിന്റെ ഊര്‍ജ്ജോല്‍പാദന കേന്ദ്രം ലക്ഷ്യമിട്ടാണ് റഷ്യയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. യുക്രെയിന് യുദ്ധ ടാങ്കുകള്‍ നല്‍കാന്‍ യു.എസും ജര്‍മ്മനിയും സന്നദ്ധരായതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. യൂറോപ്യന്‍ രാജ്യങ്ങളും യുക്രെയിനെ സഹായിക്കാനായി മുന്നോട്ടു വന്നിരുന്നു.
Keywords: Russia, Ukraine, Missile attack, 11 killed
COMMENTS