Report about cardamom in Sabarimala aravana payasam
കൊച്ചി: ശബരിമലയില്‍ അരവണയില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തല്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അതോറിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അരവണയില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക സുരക്ഷിതമല്ലെന്നും 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ട്. കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
Keywords: Report, Aravana, Cardamom, High court
COMMENTS