Ramit Chennithala got married
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതയുടെയും ഇളയമകന്‍ രമിത് ചെന്നിത്തല വിവാഹിതനായി. ജുനീറ്റയാണ് വധു. ബഹ്‌റൈനില്‍ സ്ഥിരതാമസക്കാരായ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും മകളാണ് ജുനീറ്റ.
തിരുവനന്തപുരത്തുവച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രീയ, സിനിമാ - സാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍, പ്രതിപക്ഷനേതാവ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതുടങ്ങി നിരവധി പ്രമുഖര്‍ നേരിട്ടെത്തി വധൂവരന്മാര്‍ക്ക് ആശംസയറിയിച്ചു.
ഇന്‍കംടാക്‌സില്‍ ഡെപ്യൂട്ടി കമ്മീഷണറാണ് രമിത്ത്. വധു ജുനീറ്റ കിംസ് ഗ്രൂപ്പില്‍ ഐ.ടി വിഭാഗത്തില്‍ ജോലിചെയ്യുന്നു.
Keywords: Ramit Chennithala, Marriage, Today
COMMENTS