Prakash Javadekar M.P about K.Surendran issue
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ.സുരേന്ദ്രനെ മാറ്റില്ലെന്ന് വ്യക്തമാക്കി പ്രകാശ് ജാവഡേക്കര്‍ എം.പി. സംസ്ഥാന അധ്യക്ഷ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ കെ.സുരേന്ദ്രനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നതിനെക്കുറിച്ച് പ്രതികരിക്കുകായയിരുന്നു പ്രകാശ് ജാവഡേക്കര്‍. ആലപ്പുഴയില്‍ ബി.ജെ.പി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 31 ന് കെ.സുരേന്ദ്രന്റെ അധ്യക്ഷ കാലാവധി കഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് അധ്യക്ഷസ്ഥാനത്തു നിന്നും കെ.സുരേന്ദ്രനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത് എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന വ്യാജ പ്രാചരണമാമെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് കെ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Prakash Javadekar, K.Surendran, B.J.P state president
COMMENTS