Police report against CPM leader A.Shanavas
ആലപ്പുഴ: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എ.ഷാനവാസിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. ഷാനവാസ് സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നതായും ഇത്തരത്തില്‍ സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിന്‍ബലത്തിലാണെന്നും പൊലീസ് ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് നല്‍കി.
ഷാനവാസിന് കരുനാഗപ്പള്ളിയില്‍ ലഹരിവസ്തുക്കളുമായി പിടിയിലായ ലോറിയടക്കം നാലു ലോറികളുണ്ടെന്നും പിടിയിലായ ഇജാസ് ഷാനവാസിന്റെ ബിനാമിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഷാനവാസിന് ക്രിമിനല്‍ - ക്വട്ടേഷന്‍ - ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്.
Keywords: A.Shanavas, Police report, CPM, DGP
COMMENTS