P.M Arsho's bail has been canceled
എറണാകുളം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം അര്‍ഷോയുടെ ജാമ്യം റദ്ദാക്കി. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചുയെന്ന കേസില്‍ ലഭിച്ച ജാമ്യമാണ് എറണാകുളം സിജെഎം കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നുള്ള നിര്‍ദ്ദേശം ലംഘിച്ചതിനാണ് കോടതി നടപടി.
ഈ കേസില്‍ ആദ്യം ജയിലിലായിരുന്നപ്പോള്‍ ഹൈക്കോടതിയുടെ ജാമ്യം ലഭിച്ചിരുന്നെങ്കിലും പുറത്തിറങ്ങി വിവിധ കേസുകളില്‍ അറസ്റ്റിലായതോടെ ജാമ്യം റദ്ദാക്കുകയും തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ വീണ്ടും ജാമ്യം ലഭിക്കുകയുമായിരുന്നു. അതാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയത്.
അതേസമയം ഡെങ്കി പനി പിടിപെട്ട് കിടപ്പിലായതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാതിരുന്നതെന്നും ഹൈക്കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ആര്‍ഷോയുടെ വിശദീകരണം.
Keywords: P.M Arsho, Bail, Cancel
COMMENTS