ന്യൂഡല്‍ഹി: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 72 പേരുമായി പോയ വിമാനം പൊഖാറയില്‍ തകര്‍ന്നുവീണ് 45 പേര് മരിച്ചു. യാത്രക്കാരില്‍ അഞ്ച...
ന്യൂഡല്‍ഹി: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 72 പേരുമായി പോയ വിമാനം പൊഖാറയില്‍ തകര്‍ന്നുവീണ് 45 പേര് മരിച്ചു. യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരാണ്. ഇവരില്‍ ആരെങ്കിലും അപകടത്തെ അതിജീവിച്ചുവോ എന്ന കാര്യം വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
യെതി എയര്‍ലൈന്‍സിന്റെ ഇരട്ട എഞ്ചിന് എടിആര്‍ 72 വിമാനത്തില്‍ 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആറ് കുട്ടികളടക്കം 15 വിദേശ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.
53 നേപ്പാളികളും അഞ്ച് ഇന്ത്യക്കാരും നാലു റഷ്യക്കാരും രണ്ടു കൊറിയക്കാരും അര്‍ജന്റീന, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ടായിരുന്നതായി എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
അവശിഷ്ടങ്ങളില്‍ തീ പടരുന്നത് കാരണം രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടാണെന്ന് ദൃക്സാക്ഷിയായ നേപ്പാളി മാധ്യമപ്രവര്ത്തകന് ദിലീപ് ഥാപ്പ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ അഞ്ചംഗ അന്വേഷണ കമ്മിഷന് രൂപീകരിച്ചു.
സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒഫ് നേപ്പാള്‍ പറയുന്നതനുസരിച്ച്, വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് രാവിലെ 10:33 ന് പറന്നുയര്‍ന്നത്.
യാത്രക്കാരില്പൊഖാറ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് അനുമതി കിട്ടിയ ശേഷമാണ് വിമാനം സേതി നദീതടത്തില്‍ തകര്‍ന്നുവീണത്. കാഠ്മണ്ഡു, പൊഖാറ നഗരങ്ങള്‍ക്കിടയിലുള്ള വിമാന യാത്രാ സമയം 25 മിനിറ്റാണ്.
''അപകടത്തെ അതിജീവിച്ചവരുണ്ടോ എന്ന് അറിയില്ല,'' എന്നാണ് എയര്‍ലൈന്‍ വക്താവ് സുദര്ശന് ബര്‍തൗല വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്.യാത്രക്കാരില്‍
കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
ലോകത്തെ തന്നെ ഏറ്റവും അപകടകരമായ വിമാനയാത്രാ സംവിധാനങ്ങളുള്ള രാജ്യമാണ് നേപ്പാള്‍. സുരക്ഷാ ആശങ്കകളും നല്ല പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ അപര്യാപ്തതയും പ്രധാന പ്രശ്നമാണ്.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐസിഎഒ) ഇക്കാര്യത്തില്‍ ആശങ്ക ഉയര്‍ത്തിയതിനെത്തുടര്‍ന്ന് 2013 മുതല്‍ യൂറോപ്യന്‍ യൂണിയന് നേപ്പാളിനെ ഫ്ളൈറ്റ് സുരക്ഷാ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ നേപ്പാളി വിമാനങ്ങള്‍ യൂറോപ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിപ്പിക്കാറില്ല.
Summary: A plane carrying 72 people from Kathmandu, the capital of Nepal, crashed in Pokhara, killing 45 people. Five of the passengers are Indians. It is not clear if any of them survived the accident. It is reported that the death toll will rise further.
COMMENTS